കോഴിക്കോട്: റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയറും മോർസി കൺസൽട്ടൻസി ചീഫ് കൺസൾട്ടൻറുമായ പുതിയറ മാളിയേക്കൽ മൊയ്തീൻ കോയ (85) നിര്യാതനായി. എം.എസ്.എസ് മെഡിക്കൽ എയ്ഡ് സെൻറർ ചെയർമാൻ, ചേവായൂർ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, കോഴിക്കോട് എൽഡേഴ്സ് ഫോറം രക്ഷാധികാരി, എൻജിനീയേഴ്സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫൈഫാർ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിെൻറ ചെയർമാനാണ്. ഭാര്യ: എ. ആയിഷബി. മക്കൾ: വഹീദ ബഷീർ, എൻജിനീയർ ആഷിഖ് പരോൾ, ഫമിത സാദിഖലി, ഷിംജിത ഹാരിസ്. മരുമക്കൾ: സി.എം. ബഷീർ (ബംഗളൂരു), എം.എ. സാദിഖലി (റിയാദ്), സി.പി. മുഹമ്മദ് ഹാരിസ് (ദമ്മാം), റെജിന ആഷിഖ്. സഹോദരങ്ങൾ: പരേതരായ പി.എം. മുഹമ്മദ് കോയ (എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി), പാറോൽ കുഞ്ഞഹമ്മദ് കോയ.