പൊന്നാനി: കുറ്റിപ്പുറം ദേശീയ പാതയിൽ ലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരു മരണം. പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയിൽ ഈശ്വരമംഗലത്ത് റോഡരികിൽ നിർത്തിയിട്ട മരം കയറ്റിയ ലോറിക്കു പിറകിൽ ഇടിച്ച് പിക്കപ്പ് വാനിലുണ്ടായിരുന്ന പൊന്നാനി ഹാജിയാർ പള്ളി സ്വദേശി പൗറാക്കാനകത്ത് കബീർ (30) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കബീറിെൻറ ഭാര്യ പിതാവ് സിദ്ദിഖ് (53), ഇർഷാദ് (32) എന്നിവർക്ക് പരിക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യമെടുക്കാനായി തിരൂരിലേക്ക് പിക്കപ്പ് വാനിൽ പോകുന്നതിനിടെയായിരുന്നു അപകടം. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ജാസ്മിൻ ആണ് കബീറിെൻറ ഭാര്യ. മക്കൾ: ലെഫിൻ ഫലക്ക്, ഫാത്തിമ നസ്റിൻ. പിതാവ്: ഹുസൈനാർ. മാതാവ്: ഫാത്തിമ.