പാവങ്ങാട്: സാമൂഹികസേവനരംഗത്ത് സജീവമായിരുന്ന അരണ്യ ഗ്രൂപ് ഡയറക്ടർ പാവങ്ങാട് ‘ജീം’ ഹൗസിലെ ചെമ്പയിൽ അബ്ദുൽ ജലീൽ (65) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലെ ദമ്മാമിൽ ജോലി ചെയ്തിരുന്നു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനാണ്. ഭാര്യ: വാരിയൻകണ്ടി മൈമൂന (കൊയിലാണ്ടി). മക്കൾ: പരേതനായ ജമീൽ, അബൂബക്കർ, ഡോ. ജാവീദ്, ജസീം, ഡോ. ജുമാന, ജുമൈർ. മരുമക്കൾ: നാഫില ഫറോക്ക്, വഫ കോവൂർ, റിഫ കുന്ദമംഗലം. സഹോദരങ്ങൾ: സി. അബ്ദുസ്സലാം (പാണ്ട സ്വീറ്റ്സ്), സി. അബ്ദുൽകരീം (പന്നിയങ്കര).