താമരശേരി: മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് സന്യാസിനി സമൂഹത്തിെൻറ കോഴിക്കോട് സെൻറ് തോമസ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ജസ്റ്റിന് (പി.ഡി. ത്രേസ്യാമ്മ- 87) നിര്യാതയായി. പാലാ രൂപതയിലെ ഇടമറുക് ഇടവകാംഗം പുരയിടത്തില്‍ പരേതരായ ദേവസ്യാ -ഏലി ദമ്പതികളുടെ മകളാണ്. എം.എസ്.ജെ സെൻറ് തോമസ് റീജ്യെൻറ റീജനല്‍ സുപ്പീരിയറായും ജനറല്‍ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചു. വാഴക്കുളം, അങ്കമാലി, ചെറുപുഴ, തുവൂര്‍, കുറ്റ്യാടി, ചാത്തങ്കോട്ടുനട, വടക്കഞ്ചേരി, ബംഗളൂരു എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ തോമസ്, ഏലിക്കുട്ടി, മാമ്മി, പാപ്പച്ചന്, അന്നമ്മ, അപ്പച്ചൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് താമരശേരി പുല്ലാഞ്ഞിമേടുള്ള യേശുഭവന്‍ ചാപ്പല്‍ സെമിത്തേരിയിൽ