കുറ്റിക്കാട്ടൂർ: വെള്ളിപറമ്പ് 6/2 വളപ്പിൽ തൊടികയിൽ അബ്ദുലത്തീഫ് ഹാജി (54) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് വെള്ളിപറമ്പ് അൽ ഫത്താഹ് നഗർ വൈസ് പ്രസിഡൻറും സഹായി വളൻറിയറുമായിരുന്നു. ഭാര്യ: ആയിശ ഇടക്കണ്ടി. മക്കൾ: അബ്ദുൽ വാഹിദ് (അബൂദബി), ആബിദ, ആദില സന. മരുമക്കൾ: ശംസീർ, സഹല. സഹോദരങ്ങൾ: വി.ടി. മഹ്മൂദ്, വി.ടി. ഉമ്മർകോയ ഹാജി.