മുക്കം: ശ്രീധർ ടൈലേഴ്സ് ഉടമ മഠത്തിൽ ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷൈമ (സിവിൽ സ്റ്റേഷൻ, കോഴിക്കോട്), ഷൈനി (പി.ഡബ്ല്യു.ഡി, മഞ്ചേരി), ഷിനി. മരുമക്കൾ: പ്രേമരാജൻ, ബാബു, രാമചന്ദ്രൻ. സഹോദരങ്ങൾ: രാധ, സുകുമാരൻ, മുക്കം വിജയൻ (മുക്കം നഗരസഭ മുൻ കൗൺസിലർ), വിശ്വനാഥൻ, പ്രേമലത. സംസ്കാരം വെള്ളിയാഴ്ച രാവിലെ മാവൂർ റോഡ് ശ്മശാനത്തിൽ.