ഫറോക്ക്: മണ്ണൂര്‍ വടക്കുമ്പാട് കോടക്കാട്ടകത്ത് മുഹമ്മദുണ്ണിയുടെ മകനും കടലുണ്ടി പഞ്ചായത്ത് കെ.എം.സി.സി ജിദ്ദ കമ്മിറ്റി പ്രസിഡൻറുമായ അബ്ദുല്‍ മുനീര്‍ വടക്കുമ്പാട് (49) ജിദ്ദയില്‍ നിര്യാതനായി. ബേപ്പൂര്‍ മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍, കടലുണ്ടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മാതാവ്: ബീഫാത്തിമ്മ. ഭാര്യ: ബുഷ്റാബി. മക്കള്‍: നിമിയ ശെറിന്‍, നെഷ്മിയ, അഹ്ബാന്‍ മുനീര്‍.