മടപ്പള്ളി: മാണിക്കോത്ത് തറവാട്ടുകാരണവരും അമേരിക്കയില്‍ റിച്മോന്ഡില് സര്‍ജനുമായ ഡോ. ഗംഗാധരക്കുറുപ്പ് (86) അമേരിക്കയില്‍ നിര്യാതനായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ച് എം.ബി.ബി.എസ് ബിരുദധാരിയാണ്. മെഡിക്കല്‍ കോളജ് യൂനിയന്‍ ചെയര്‍മാനുമായിരുന്നു. വടകര ഗവ. ആശുപത്രി, തിരുവള്ളൂര്‍ പി.എച്ച്.സി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. നീലക്കുയില്‍ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.ഭാര്യ: വാസന്തി. മക്കള്‍: രാജേഷ്, രമേഷ്, രഞ്ജിത. മരുമക്കള്‍: നീന, ജയ, അലെന്‍.സഹോദരങ്ങള്‍: പരേതരായ നാരായണക്കുറുപ്പ്, നാരായണിയമ്മ, മാധവിയമ്മ, കുമാരക്കുറുപ്പ്.