ബേപ്പൂർ: നടുവട്ടം അങ്ങാടിക്ക് പടിഞ്ഞാറുവശം പരേതനായ ആവത്താൻ വീട്ടിൽ ഗംഗാധരെൻറ മകൻ എ.വി. ഗിരീഷ് കുമാർ (55) നിര്യാതനായി.ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, ബേപ്പൂർ കോഓപറേറ്റിവ് അർബൻ സൊസൈറ്റി വൈസ് പ്രസിഡൻറ്, കെട്ടിട നിർമാണ തൊഴിലാളി ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സിന്ധു. മക്കൾ: ശരത്ത്, ഗ്രീഷ്മ. സഹോദരങ്ങൾ: രാജി സജീഷ്, പരേതരായ വിശ്വംഭരൻ, വിനേഷ്.