ചേളന്നൂർ: കണ്ണങ്കര പോഴിയിൽ അജിത് കുമാർ (50) നിര്യാതനായി. ഇന്ത്യൻ നാഷനൽ ജനതാദൾ കണ്ണങ്കര യൂനിറ്റ് സെക്രട്ടറി, ജ്ഞാനോദയം റീഡിങ് റൂം ആൻഡ് ലൈബ്രറി സെക്രട്ടറി, ചേളന്നൂർ ഫാർമേഴ്സ് ആൻഡ് അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ, പോഴിയിൽ ആശാരിക്കൽ ഭഗവതി ക്ഷേത്ര പരിപാലന കമ്മിറ്റി സെക്രട്ടറി, വാർഡ് യു.ഡി.എഫ്. തെരഞ്ഞെടുപ്പു കമ്മിറ്റി വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ നമ്പുട്ടി. മാതാവ്: പരേതയായ അമ്മാളുക്കുട്ടി. ഭാര്യ: ശിഖ. മക്കൾ: അശ്വൻ ജിത്ത്, ശ്വേതാ ജിത്ത്. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, ശാന്ത, വസന്ത, അനിൽ കുമാർ, ജോളി.