ബേപ്പൂർ: സാമൂഹിക സാംസ്കാരിക മേഖലകളിൽ സാന്നിധ്യമായിരുന്ന പള്ളത്ത് പത്മനാഭൻ (റിട്ട. പി.ഡബ്ല്യു.ഡി ബിൽഡിങ് സെക്ഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ-73) നിര്യാതനായി. കേരള യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, ബേപ്പൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കെ.ഡി.സി ബാങ്ക് ഡയറക്ടർ, ഫറോക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡൻറ്, ബേപ്പൂർ ഫുട്ബാൾ അക്കാദമി, പുരോഗമന കലാ സാഹിത്യ സംഘം ബേപ്പൂർ യൂനിറ്റ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീല. മക്കൾ: റസ്സൽ, അമീന, ബിന്ദു. മരുമക്കൾ: പ്രശാന്ത്, സുന്ദീപ്, പ്രജുല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.