കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രം പരസ്യം സെക്ഷനിലെ ഉദ്യോഗസ്ഥന് മാത്തോട്ടം കെ.സി. ഹൗസില്‍ കെ.സി. നൗഷാദലി (54) നിര്യാതനായി. കമ്പോസിറ്റർ, പ്രൂഫ് റീഡർ, ഫീല്‍ഡ് വര്‍ക്കർ എന്നീ ജോലികളും ചെയ്തിരുന്നു. ചന്ദ്രിക തിരുവനന്തപുരം യൂനിറ്റിലും ജോലി ചെയ്തിട്ടുണ്ട്. പരേതരായ കെ.സി. മുഹമ്മദ്-കുഞ്ഞിബി ദമ്പതികളുടെ മകനാണ്. ഭാര്യ: ബുഷറ. മക്കള്‍: മുഹമ്മദ് ഹര്ക്കം, നജ്മ (അധ്യാപിക, ജെ.ഡി.ടി). മരുമകന്: ബര്‍ജീസ് (കോണ്‍കോഡ് ട്രാവല്‍സ്). സഹോദരങ്ങള്‍: ഷെറീന, ഷൗക്കത്ത്, ശംസുദ്ദീന്‍, ഉമ്മുഹാനി, പരേതനായ ബിര്‍ഷാദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബര്സ്ഥാന് പള്ളിയില്‍.