കോഴിക്കോട്: കാട്ടുകുളങ്ങര മൊയ്തീന് കുട്ടിയുടെയും ആയിശബിയുടെയും മകൻ മുഹമ്മദ് സ്വാദിഖ് കാട്ടുകുളങ്ങര (40) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഓഫിസ് അസിസ്റ്റൻറായിരുന്നു. എസ്.വൈ.എസ് കാട്ടുകുളങ്ങര യൂനിറ്റ് ജനറല്‍ സെക്രട്ടറി, കാട്ടുകുളങ്ങര മഹല്ല് ജമാഅത്ത് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: സിജ്ന. മക്കള്‍: മിന്‍ഹ ഫാത്വിമ, മുഹമ്മദ് സിയാന്, ഫാത്വിമ ഫിലു. സഹോദരങ്ങള്‍: അല്‍ത്താഫ്, അര്‍ഷാദ് (ദുബൈ), അബീഷ്.