മുക്കം: മുക്കത്തെ ഹോട്ടൽ വ്യവസായി എ.പി ഇബ്രാഹിം (നെസ്കോ ഇബ്രാഹിം- 64) നിര്യാതനായി. ബസ്സ്റ്റാൻഡിലെ സ്റ്റാൻഡ് വ്യൂ ഹോട്ടൽ ഉടമയാണ്. നേരത്ത നെസ്കോ ഹോട്ടലും നടത്തിയിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) നേതാവായിരുന്നു. തലശ്ശേരി പള്ളൂർ സ്വദേശിയാണ്. ഭാര്യ: നബീസ. മക്കൾ: അസ്കർ, അഫ്സൽ (ഇരുവരും ദുബൈ), അൻസീർ (സ്റ്റാൻഡ് വ്യൂ ഹോട്ടൽ), ഷബാന മരുമക്കൾ: ഷമീർ (ദുബൈ), ജുമാന, മുവഷിദ, അഫ്സീന.