കോഴിക്കോട്: നഗരത്തിലെ പ്രമുഖ വ്യാപാരിയും മലബാർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡൻറുമായ കെ.ടി. രഘുനാഥ് (81) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലബാർ ക്രിസ്ത്യൻ കോളജിന് സമീപത്തെ ‘നിരഞ്ജന’യിലായിരുന്നു താമസം. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ, കോഴിക്കോട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ്, കാലിക്കറ്റ് എയർപോർട്ട് അതോറിറ്റി മുൻ ഉപദേശക സമിതി മെംബർ, ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ മുൻ പ്രസിഡൻറ്, കോംട്രസ്റ്റ് കണ്ണാശുപത്രി സേവനവിഭാഗം വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവണ്ണൂർ കോട്ടൺമിൽ ലേബർ വെൽഫെയർ ഓഫിസറായാണ് ജോലി ആരംഭിച്ചത്. കോഴിക്കോട്ടും കോയമ്പത്തൂരിലും തിരുവനന്തപുരത്തും ടെക്സ്റ്റൈൽ മില്ലുകളിലും പ്ലൈവുഡ് ഫാക്ടറികളിലും ടൈൽ ഫാക്ടറിയിലും മാനേജ്മെൻറ് തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. പ്രിയദർശിനി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായി വിരമിച്ചു. തലശ്ശേരി കല്യാട്ടുതാഴത്തുവീട് കുടുംബാംഗമാണ്. ഭാര്യ: ഡോ. ശാന്ത രഘുനാഥ്. മക്കൾ: രാജശ്രീ, പ്രിയ. മരുമകൻ: ഗിരീഷ് മേനോൻ (ദുബൈ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് തിരുത്തിയാട് ശ്മശാനത്തിൽ.