കോഴിക്കോട്: മലാപ്പറമ്പ് പാറമ്മൽ റോഡ് പരേതനായ സി. ഈശ്വര വാര്യരുടെ (റിട്ട. ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ) ഭാര്യ ഡോ. സാവിത്രി വാര്യർ (റിട്ട. അഡീഷനൽ ഡയറക്ടർ, ഹെൽത്ത് സർവിസ് -90) നിര്യാതയായി. മക്കൾ: അഡ്വ. സി.ഇ. ഉണ്ണികൃഷ്ണൻ (സ്പെഷൽ ഗവൺമെൻറ് പ്ലീഡർ, ഹൈകോടതി, എറണാകുളം). സി.ഇ. രമണി (അസോ. പ്രഫസർ, പ്രോവിഡൻസ് വിമൻസ് കോളജ്, കോഴിക്കോട്). മരുമക്കൾ: ആർ. പ്രീതി (എൽ.ഐ.സി ഡിവിഷനൽ ഓഫിസ്, എറണാകുളം), കെ. രാമചന്ദ്രൻ (റിട്ട. സീനിയർ മാനേജർ, ധനലക്ഷ്മി ബാങ്ക്). സഹോദരങ്ങൾ: പരേതനായ പി.ആർ. ബാലചന്ദ്രൻ (റിട്ട. ജില്ല ജഡ്ജി, എറണാകുളം), പി.ആർ. നളിനി, പി.ആർ. രാംമോഹൻ.