കോഴിക്കോട്: മലയാള മനോരമയുടെ ലീഡർ റൈറ്ററും കേരള പ്രസ് അക്കാദമി മുൻ ചെയർമാനുമായിരുന്ന പരേതനായ ടി.കെ.ജി. നായരുടെ ഭാര്യ പയ്യന്നൂർ വടക്കൻമാരെ വീട്ടിൽ സുലോചന ജി. നായർ (88) ചെറൂട്ടിനഗർ കോളനിയിലെ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: വി.ജി. അരുൺ (കേരള ഹൈകോടതി ജഡ്ജി), സന്ധ്യ, ചിത്ര. മരുമക്കൾ: അഡ്വ. എൻ. രാജൻ (കോഴിക്കോട് ബാർ), ടി.പി. ഗണേഷ്കുമാർ (മാനേജ്മെൻറ് കൺസൽട്ടൻറ്), മിനി. സഹോദരങ്ങൾ: സരളാദേവി, ശാന്ത, ഭാരതി, പരേതരായ പ്രഭാകരൻ നായർ, ശിവരാമൻ നായർ (ഹൈകോടതി ജഡ്ജി), വിശാലാക്ഷി, തങ്കം നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.