കോഴിക്കോട്: മെഡിക്കൽ കോളജ് ഹൗസിങ് ബോർഡ് കോളനി ഡി/6-291ൽ താമസിക്കുന്ന റിട്ട. മെഡിക്കൽ കോളജ് സെക്യൂരിറ്റി ഓഫിസർ പി.കെ. രാഘവെൻറ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസായിരുന്ന കെ.ജി. സുശീല (61) നിര്യാതയായി. ചെലവൂർ മണ്ഡലം മഹിള കോൺഗ്രസ് സെക്രട്ടറി, കെ.ജി.പി.ടി യൂനിയൻ മുൻ സംസ്ഥാന കൗൺസിൽ അംഗം, ജനശ്രീ യൂനിറ്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മക്കൾ: സലൂജ് രാഘവൻ, ഷിൽന രാഘവൻ. മരുമക്കൾ: പ്രജിത, സജിത്ത്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സ്മിത രാജഗോപാൽ, ബിന്ദു സുഭാഷ്. സംസ്കാരം ബുധനാഴ്ച 10ന് ചെങ്ങന്നൂർ വൻമഴി കൊച്ചുകാടുവെട്ടിൽ വീട്ടുവളപ്പിൽ.