വടകര: കുട്ടോത്ത് തേലപ്പുറത്ത് അമ്മുക്കുട്ടി അമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഐ.എന്‍.എ സമര ഭടനും സ്വാതന്ത്ര്യ സമരസേനാനിയുമായ ടി. നാരായണക്കുറുപ്പ്. മക്കള്‍: ലീല (റിട്ട. ജില്ല നഴ്സിങ് ഓഫിസര്‍, കാസര്‍കോട്), ശാന്ത (റിട്ട. അധ്യാപിക, കീഴല്‍ യു.പി സ്കൂള്‍), ചന്ദ്രശേഖരന്, ശോഭന, ഗീത (റിട്ട. ഹെഡ്നഴ്സ്, നാദാപുരം), സുധ (ഫാര്‍മസിസ്റ്റ് നീതി മെഡിക്കല്‍സ്, വടകര), ലത (അധ്യാപിക, കീഴല്‍ യു.പി സ്കൂള്‍). മരുമക്കള്‍: ബാലന് നായര്‍ (റിട്ട. പോസ്റ്റല്‍ അസിസ്റ്റൻറ്, വടകര), സജിനി, ഗോവിന്, വി.പി. സുന്ദരന്‍ (റിട്ട. സ്റ്റീല്‍ കോംപ്ലക്സ്, ഫറോക്ക്), സുരേന്ദ്രന് (റിട്ട. അധ്യാപകന്, വള്ളിക്കുന്ന് ഹൈസ്കൂള്‍), പത്മസുന്ദരന്‍ (റിട്ട. കീഴല്‍ യു.പി സ്കൂള്‍), പരേതനായ രാധാകൃഷ്ണന് (ഇരിങ്ങത്ത് യു.പി സ്കൂള്‍). സഹോദരങ്ങള്‍: ശ്രീധരക്കുറുപ്പ്, ദാമുക്കുറുപ്പ്, രാധ, പരേതരായ ടി.കെ. അച്യുതക്കുറുപ്പ്, മീനാക്ഷി അമ്മ.