കൊയിലാണ്ടി: ഫോട്ടോഗ്രാഫർ വിയ്യൂർ കീഴലത്ത് വത്സ കുമാർ (കുമാരൻ- 82) നിര്യാതനായി. 1954ൽ കൊയിലാണ്ടിയിൽ എംപീസ് സ്റ്റുഡിയോ ആരംഭിച്ചു. കോടമ്പാക്കം കേന്ദ്രീകരിച്ച് സിനിമ സ്റ്റിൽ ഫോട്ടോ ഗ്രാഫറായി പ്രവർത്തിച്ചു. കോഡാക് ഫിലിംകമ്പനിയിലെ സീനിയർ ലാബ് ടെക്നീഷ്യനായിരുന്നു. വൈദ്യുതി എത്തുന്നതിനുമുമ്പ് 1880ൽ ഫ്രഞ്ച്മാഹി, വടകര എന്നിവിടങ്ങളിൽ ആദ്യമായി ഫോട്ടോഗ്രഫി ആരംഭിച്ചത് വത്സ കുമാറിെൻറ അമ്മാവനായ ദാമോദരനായിരുന്നു. മികച്ച ഫുട്ബാൾ താരവുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: വർഷ, വന്ദന, വൈശാഖ്. മരുമക്കൾ: വിവേക്, അപർണ, പരേതനായ പ്രസാദ്. സഹോദരങ്ങൾ: വേണുഗോപാൽ (എംപീസ്), രാഘവൻ, മീറ, രമ, ഗിരിജ, ശിവശങ്കരൻ (ബേബി-എംപീസ് ), രാജീവൻ, പരേതരായ വനജ, പാർഥൻ.