കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഭിഷഗ്വരനും കോഴിക്കോട് മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം മുൻ മേധാവിയുമായ ഡോ. വി.പി. അംബുജാക്ഷൻ (85) അന്തരിച്ചു. കഴിഞ്ഞദിവസം നടത്തത്തിനിടെ തെന്നിവീണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ സീനിയർ കൺസൽട്ടൻറ് ഫിസിഷ്യനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് എടുത്തതിനുശേഷം 1965ൽ ഇംഗ്ലണ്ടിൽനിന്ന് എം.ആർ.സി.പി നേടി. 1968 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗം അധ്യാപകനായിരുന്നു. 1990ൽ ജനറൽ മെഡിസിൻ ഡയറക്ടർ പ്രഫസറായാണ് വിരമിച്ചത്. കോഴിക്കോട് ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റി പേട്രൻ മെമ്പറാണ്. ഭാര്യ: പി.വി. വസന്ത. മകൾ: ബീന രാജൻ. മരുമകൻ: പരേതനായ രാജൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.