പത്തിരിപ്പാല: നഗരിപ്പുറം നരിക്കോട്ടിൽ പുലാച്ചേരി മനക്കൽ എൻ.പി. രാമചന്ദ്രനുണ്ണി (68) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്വാസതടസ്സത്തെ തുടർന്ന് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ആൻറിജെൻ പരിശോധനയിൽ നെഗറ്റിവ് ആയിരുന്നു. ശ്വാസംമുട്ടൽ കൂടിയതിനാൽ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. ഇയാളുടെ കുടുംബത്തിലെ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ: ലീല അന്തർജനം. മക്കൾ: എൻ.പി. രംജിത്, രാഹുൽ.