രാമനാട്ടുകര: ചന്ദ്രിക ദിനപത്രം മുൻ റസിഡൻറ് എഡിറ്ററും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.കെ. അബൂബക്കർ (66) നിര്യാതനായി. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ്, സെക്രട്ടറി, സ്റ്റേറ്റ് (സെപ്ലെകോ) ഐ.ആർ സി മെംബർ, കേരള സ്റ്റേറ്റ് മിനറൽ െഡവലപ്മെൻറ് കോർപറേഷൻ ഡയറക്ടർ, എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. രാമനാട്ടുകര ഗ്രാമപഞ്ചായത്ത് അംഗം, വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് െഡവലപ്മെൻറ് കൗൺസിൽ മെംബർ, ബ്ലോക്ക് ബി.എൽ.ടി.സി ചെയർമാൻ, കെ.എസ്.ആർ.ടി.സി അഡ്വൈസറി ബോർഡ് മെംബർ, സഹകരണ സ്ഥാപനങ്ങളായ ഫറോക്ക് അർബൻ ബാങ്ക്, രാമനാട്ടുകര റൂറൽ ഹൗസിങ് സെസെറ്റി ഡയറക്ടർ, സ്േറ്ററ്റ് ഹൗസിങ് ഫെഡറേഷൻ, സ്േറ്ററ്റ് എംപ്ലോയ്മെൻറ് കമ്മിറ്റി നോമിറ്റഡ് മെംബർ, ഇന്ത്യൻ ന്യൂസ്പേപ്പർ സെസൈറ്റി മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു. മുസ്ലിം ലീഗിെൻറ വിവിധ ഘടകങ്ങളിൽ നേതാവായിരുന്നു. ഭാര്യമാർ: റജിയത്ത്, പരേതയായ സുബൈദ. മക്കൾ: ഷഫീർ, ഷഹ്ന, ഷാഹിദ്. മരുമക്കൾ: ബിജുബക്കർ അരക്കിണർ, ജസ്ന, റബീബ (കിഴിശ്ശേരി). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി എന്ന ബാപ്പു, ഉസ്മാൻ, സൈതലവി.