പൂനൂര്: വിദ്യാഭ്യാസ പ്രവര്‍ത്തകനും സാമൂഹിക സാംസ്കാരിക മേഖലയിലെ സാന്നിധ്യവും പൂനൂര് റെസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറുമായിരുന്ന വടക്കേമണ്ണില്‍ വി.എം. അബ്ദുറഹിമാന് മാസ്റ്റര്‍ (86) നിര്യാതനായി. മുബാറക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകാംഗവും 30 വര്‍ഷക്കാലം പൂനൂര് ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപകനുമായിരുന്നു. ഭാര്യ: പരേതയായ റസിയ. മക്കള്‍: വി.എം. അബ്ദുല്‍ സലീം (ഖത്തര്‍), വി.എം. ഷമീം (ഖത്തര്‍), ഫൗസിയ, നസീമ. മരുമക്കള്‍: കോട്ടോല്‍ കുഞ്ഞമ്മദ് (ഖത്തര്‍), എന്‍.വി. ഹബീബുറഹ്മാന് (റിട്ട.എക്സിക്യൂട്ടിവ് എൻജിനീയര്‍, പി.ഡബ്ല്യൂ.ഡി), ഹൈഫ, സല്‍മ.