മൂടാടി: ഉരുപുണ്യകാവ് ക്ഷേത്രം മുൻ ട്രസ്റ്റിയും പഴയകാല കോൺഗ്രസ് പ്രവർത്തകനുമായ കാരളം വീട്ടിൽ അച്യുതൻ നായർ (93) നിര്യാതനായി. ദീർഘകാലം മൂടാടി ടൗണിലെ റേഷൻ ഷാപ് വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: നാരായണൻ, സുമതി, നിർമല, ശൈലജ, ഗോപി, ഷൈമ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: രാജൻ വടകര, ബാലകൃഷ്ണൻ കണയങ്കോട്, രാമചന്ദ്രൻ അത്തോളി, സോമസുന്ദരൻ കാക്കുനി, സതി, അനിത, റീന.