എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് മങ്ങാട് തൊടുപൊയിൽ മൊയ്തീൻ ഹാജി (67) നിര്യാതനായി. മങ്ങാട് മദ്റസ കമ്മിറ്റി പ്രസിഡൻറ്, ദയ ഇസ്ലാമിക് റിലീഫ് സെൽ ചെയർമാൻ, മങ്ങാട് ദാറുൽ അമാൻ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് വൈസ് പ്രസിഡൻറ്, മങ്ങാട് എ.യു.പി സ്കൂൾ പി.ടി.എ മുന്‍ പ്രസിഡൻറ് എന്നീ പദവികളും വഹിച്ചു. ഭാര്യ: സഫിയ. മക്കൾ: റിയാസ് (അബൂദബി), ഷാഹിദ, ഫൗസിയ, ഹസീന, ഫസീല. മരുമക്കൾ: ഇബ്രാഹിം, ഖാലിദ്, റഫീഖ് (മൂവരും സൗദി അറേബ്യ), മഹ്ഷൂഖ് (ദുബൈ), ശബാന. സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, ഉസ്സയിൻ, അബ്ദുറഹിമാൻ, കുഞ്ഞീമ, പരേതരായ ആയിഷ, മറിയം.