പട്ടാമ്പി: വണ്ടുംതറ ജുമാമസ്ജിദ് പള്ളിയുടെ കാൻറീൻ ഹാളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വല്ലപ്പുഴ ചെറുകോട് മനക്കൽ പടി വീട്ടിലെ രാധാകൃഷ്ണെൻറ മകൻ രഞ്ജിത്താണ് (24) തിങ്കളാഴ്ച രാത്രി കാൻറീൻ ഹാളിലെ ജനലിൽ തൂങ്ങിമരിച്ചത്. പെയിൻറിങ് ജോലിക്കെത്തിയതായിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ. മാതാവ്: പുഷ്പലത. സഹോദരങ്ങൾ: രാഹുൽ, ഗ്രീഷ്മ.