കോഴിക്കോട്: ദി ട്രൂത്ത് മാഗസിൻ എഡിറ്ററും കലാസാംസ്കാരിക പ്രവര്‍ത്തകനും സംഘാടകനുമായ രാജേഷ് പടനിലം (49) നിര്യാതനായി. രണ്ടുവര്‍ഷം മുമ്പ് മാവൂർ റോഡിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കേരള ഫോട്ടോ വിഡിയോഗ്രാഫേഴ്സ് ആന്‍ഡ് കളര്‍ ലാബ് വര്‍ക്കേഴ്സ് ഫെഡറേഷന് (എ.ഐ.ടി.യു.സി) മുന്‍ ജില്ല സെക്രട്ടറിയും കലാസാംസ്കാരിക സംഘടനയായ കാഴ്ചയുടെ മുന്‍ സെക്രട്ടറിയുമാണ്. പടനിലം പിലാശ്ശേരി വിജയനിവാസില്‍ പരേതരായ കെ.ഐ. പണിക്കരുടെയും സരോജിനിയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: മേധരാജ്, മമത രാജ് (പ്രോവിഡന്‍സ് സ്കൂള്‍, കോഴിക്കോട്). സഹോദരങ്ങള്‍: വിജയന്, വിജയലക്ഷ്മി, രാജേശ്വരി, പരേതനായ വേണുഗോപാലന്‍. സഞ്ചയനം ചൊവ്വാഴ്ച.