ഒറ്റപ്പാലം: കണ്ണിയംപുറം ഊട്ടുപുര ഗണപതി ക്ഷേത്രം ജീവനക്കാരൻ കണ്ണിയംപുറം ചെമ്പുള്ളി റോഡ് പുളിയത്തൊടി വി.എം ഹരിദാസൻ (66) നിര്യാതനായി. ‘ജന്മഭൂമി’ മുൻ ഒറ്റപ്പാലം ലേഖകനാണ്. ബി.ജെ.പി ഒറ്റപ്പാലം നിയോജക മണ്ഡലം മുൻ ട്രഷററും മുൻസിപ്പൽ കമ്മിറ്റി മുൻ പ്രസിഡൻറുമാണ്.
ഭാര്യ: പരേതയായ സതീദേവി. മക്കൾ: സരിത, ചിത്ര. മരുമക്കൾ: സുനിൽ(ബിസിനസ്), അതുൽ(സിനർജീസ് ഗ്ലോബൽ കണക്ട്,എറണാകുളം). സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.