കൊയിലാണ്ടി: നടേരി മുഴിക്കുമീത്തൽ മുണ്ടൻകണ്ടി അച്യുതൻ നമ്പ്യാർ (98) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിയമ്മ. മക്കൾ: ബാലൻ നായർ (റിട്ട. ഇറിഗേഷൻ വകുപ്പ്), എം.കെ. രാജൻ (റിട്ട. സീനിയർ ഫിനാൻസ് ഓഫിസർ കലക്ട്രേറ്റ്, കോഴിക്കോട്, കെ.ജി.ഒ.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.എം അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം), കാർത്യായനി (നാറാത്ത്), സുമതി (മൂടാടി), രമേശൻ തൂലിക, രജനി (പേരാമ്പ്ര), മനോജ് (ഗൾഫ്), പരേതനായ ദാമോദരൻ. മരുമക്കൾ: പത്മിനി മേപ്പയൂർ, ഗീതാമണി (റിട്ട. ഹെഡ്മിസ്ട്രസ്, താമരശ്ശേരി ഹയർസെക്കൻഡറി സ്കൂൾ), ശങ്കരൻ വടക്കേടത്ത് നാറാത്ത്, ജയാനന്ദൻ (മൂടാടി), സന്ധ്യ (കൊളത്തൂർ), സുജനപാൽ പേരാമ്പ്ര, ശ്രീജില മുചുകുന്ന്. സഞ്ചയനം വ്യാഴാഴ്ച.