പാനൂർ: ചെണ്ടയാട് കുനുമ്മലിലെ കുറ്റിയന്റവിട അഹമ്മദ് ഹാജി (90) നിര്യാതനായി. കല്ലറക്കൽ ജുമാ മസ്ജിദ് മുൻ സെക്രട്ടറി, കല്ലറക്കൽ ശാഖ മുസ് ലിം ലീഗ് മുൻ ഭാരവാഹി, മൈസൂരു കേരള മുസ് ലിം ജമാഅത്ത് സ്ഥാപക നേതാവ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അയിശു. മക്കൾ: മുസ്തഫ, റുഖിയ, ഹഫ്സത്ത്, സമദ്, അലി സഹീർ, റഹീന, പരേതയായ സുബൈദ. മരുമക്കൾ: ജമീല, യൂസഫ് (ബംഗളൂരു), താജുദ്ദീൻ (സൗദി), ഹാജറ, സഹീദ, സുബൈർ (കുവൈത്ത്), പരേതനായ ഖാദർ.