കൊല്ലം: ചടയമംഗലം ഇളമ്പഴന്നൂർ കിഴ്തോണി എളളുവിള വീട്ടിൽ മുഹമ്മദ് സാലി (90) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
‘ഗൾഫ് മാധ്യമം’ സൗദി മാർക്കറ്റിങ് എക്സിക്യുട്ടീവ് മുനീർ എള്ളുവിള, അബഹ ലേഖകൻ മുജീബ് എള്ളുവിള എന്നിവരുടെ പിതാവാണ്. ഭാര്യ: നബീസ ബീവി. റഹീം, മുനീറ എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: സക്കീർ ഹുസൈൻ, ലിജിന, ജാസ്മിൻ.
ഖബറടക്കം തികളാഴ്ച രാവിലെ 11ന് ചടയമംഗലം ജുമാ മസ്ജിദിൽ.