വടക്കഞ്ചേരി: പുതുക്കോട് ചൂലിപ്പാടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൂലിപ്പാടം പള്ളിമൊക്ക് പടിഞ്ഞാമുറി വീട്ടിൽ മുഹമ്മദ് റാഫിയാണ് (27) മരിച്ചത്. വെള്ളിയാഴ്ച പകൽ രണ്ടോടുകൂടി ചെന്നലാംകുണ്ട് പത്തിനമൊക്കിന് സമീപമാണ് മൃതദേഹം കണ്ടത്.
തോടിന്റെ കരയിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു. മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു.
മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: സിദ്ദീഖ്. മാതാവ്: ബൾക്കീസ്. സഹോദരങ്ങൾ: ഷുഹൈബ്, ഷിഫാന.