മക്കരപ്പറമ്പ്: ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനിടെ അസുഖമായി മദീന കിങ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കാച്ചിനിക്കാട് ചെറുശ്ശോല അബ്ദുൽ കാദർ ( 57) നിര്യാതനായി. ജന്നത്തുൽ ബഖീഅയിൽ ഖബറടക്കം നടന്നു. മക്കരപ്പറമ്പ് ടൗൺ മാർക്കറ്റിൽ മംസ വ്യാപാരിയായിരുന്നു. മരണാനന്തര കർമങ്ങൾക്കും മറ്റ് സഹായങ്ങൾക്കും മദീന കെ.എം.സി.സി വെൽഫെയർ വിങ്ങ് നേതൃത്വം നൽകി.
പിതാവ്: കാച്ചിനിക്കാട് പരേതനായ ചെറുശ്ശോല പടലാത്തിങ്ങൾ മുഹമ്മദ്. ഭാര്യ: സൗദത്ത് ചോലക്കൽ (കാച്ചിനിക്കാട്). മക്കൾ: മുബഷിറ, സുഹൈൽ, മുഫീദ ഷെറിൻ, മുനവ്വിറ. മരുമക്കൾ: മുഹമ്മദലി, ഫസലുറഹ്മാൻ, ഹസറുദ്ദീൻ, ഹാരിസ.