കോഴിക്കോട്: വേങ്ങേരി ‘ചന്ദ്രകാന്തം’ വീട്ടിൽ ജി. പൊന്നമ്മ (98) നിര്യാതയായി. മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപികയും ഗൈഡ്സ് സ്റ്റേറ്റ് അസി. കമീഷണറുമായിരുന്നു. ഭർത്താവ്: പരേതനായ പ്രഫ. രാജശേഖരൻ നായർ (ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട്). മക്കൾ: ഗോപകുമാർ (റിട്ട. ജില്ല ഓഫിസർ, സംസ്ഥാന ഭൂജല വകുപ്പ്), പത്മകുമാർ (റിട്ട. ജി.എം, എൻ.ടി.പി.സി), രാജലത (റിട്ട. പി.ജി.ടി ഫിസിക്സ്, കേന്ദ്രീയ വിദ്യാലയ നമ്പർ ഒന്ന്, കോഴിക്കോട്), ജയദേവൻ (അക്കൗണ്ടന്റ്). മരുമക്കൾ: സുധ, കമല, ഗോവിന്ദനുണ്ണി (റിട്ട. ജി.എം, കോട്ടക്കൽ കോഓപറേറ്റിവ് അർബൻ ബാങ്ക്), സന്ധ്യ.