എടവണ്ണ: മഞ്ചേരി പാണ്ടിക്കാട് റോഡിൽ ചെറിയ പള്ളിക്കു സമീപം ബാർബർഷോപ്പ് നടത്തിയിരുന്ന എടവണ്ണ വയലൂലിയിലെ പള്ളിപറമ്പൻ ഫിറോസ് ബാബു (42) നിര്യാതനായി. കെ.എസ്.ബി.എ മഞ്ചേരി ബ്ലോക്ക് കമ്മിറ്റി മെംബറായിരുന്നു.
പിതാവ്: ബാർബർ അബ്ദുൽ മജീദ് എടവണ്ണ. മാതാവ്: പരേതയായ പി.കെ. ജമീല. ഭാര്യ: ഷിഫ്ന. മക്കൾ: ഇസ്മ ആയിഷ, മുഹമ്മദ് ഇഷ്ഹൻ, അയിസിൻ.
സഹോദങ്ങൾ: അനീസ്, റമീസ്, ബിസ്മിദ്, മുബീൻ (ജീസാൻ, സൗദി അറേബ്യ), ശിഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് എടവണ്ണ വലിയ പള്ളി ഖബർസ്ഥനിൽ.