വണ്ടൂർ: എറിയാട് കോളജ് പടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഫാർമസിസ്റ്റ് മരിച്ചു. വണ്ടൂർ സ്വകാര്യ ഹോസ്പിറ്റലിലെ ഫർമസിസ്റ്റും എടവണ്ണ താഴെചളിപ്പാടം സ്വദേശിയുമായ പുല്ലഞ്ചേരി ഗോകുലാണ് (26) മരിച്ചത്. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. ഗോകുൽ വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടശേഷം ബൈക്ക് നിർത്താതെ പോയി. തുടർന്ന് ഗോകുലിനെ ആദ്യം വണ്ടൂരിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ബൈക്ക് യാത്രക്കാരനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവ്: നടരാജ്. മാതാവ്: സുമ. സഹോദരൻ: രാഹുൽ.