തളിക്കുളം: പഞ്ചായത്ത് അംഗം ഇ.വി. കൃഷ്ണഘോഷ് (50) നിര്യാതനായി. തമ്പാൻകടവ് രവി നഗറിൽ എരണേഴത്ത് പരേതനായ വാസുവിന്റെ മകനാണ്. ഞായറാഴ്ച പുലർച്ച 4.30ഓടെ ഭാര്യ ഉണർന്ന് വിളിച്ചപ്പോൾ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നു. ഉടൻ വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചെന്നാണ് നിഗമനം. തളിക്കുളം പഞ്ചായത്ത് 13ാം വാർഡ് അംഗമാണ്. സി.പി.എം തമ്പാൻകടവ് ബ്രാഞ്ച് സെക്രട്ടറിയാണ്. ചെത്തുതൊഴിലാളിയുമായിരുന്നു. മരണ വിവരമറിഞ്ഞ് നേതാക്കളും ജനപ്രതിനിധികളുമടക്കം നിരവധിപേർ വീട്ടിലെത്തിയിരുന്നു. മാതാവ്: അഞ്ജന. ഭാര്യ: വിജി. മക്കൾ: വിഷ്ണുദത്ത് (നഴ്സിങ് വിദ്യാർഥി, ബംഗളൂരു), വിനായക് (വിദ്യാർഥി എസ്.എൻ ട്രസ്റ്റ് സ്കൂൾ, നാട്ടിക).