മേലാറ്റൂർ: നിയന്ത്രണംവിട്ട കാർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പോരൂർ വിതനശ്ശേരിയിലെ വട്ടപ്പറമ്പൻ മുസ്തഫയാണ് (53) മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഉച്ചാരക്കടവ് പാലത്തിന് സമീപമായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് നിസ്സാര പരിക്കേറ്റു. കാറിനടിയിൽപ്പെട്ട മുസ്തഫയെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം നടത്തി. ഭാര്യ: സിംന. മക്കൾ: മുബഷിർ, ലമ്യ, നിയാന ഷെറിൻ, അംന ഫാത്തിമ.