അകത്തേത്തറ: എൻ.എസ്.എസ് എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പൽ അകത്തേത്തറ നന്ദനത്തിൽ ഡോ. കെ.എസ്. മോഹനചന്ദ്ര പണിക്കർ (75) നിര്യാതനായി. ദീർഘകാലം മോഡൽ എൻജിനീയറിങ് കോളജ്, എറണാകുളം, ഫിസാറ്റ്, അങ്കമാലി എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.
ഭാര്യ: ഡോ. കെ.പി. സരസ്വതിയമ്മ (റിട്ട. പ്രിൻസിപ്പൽ, നെന്മാറ എൻ.എസ്.എസ് കോളജ്). മക്കൾ: ഡോ. സമോജ് എം. പണിക്കർ (എ.എൻ.ഇസെഡ്, ആസ്ട്രേലിയ), ഡോ. എം. സുമി (എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, പാലക്കാട്).
മരുമക്കൾ: ഡോ. എ.ഐ. ഹരികൃഷ്ണൻ (എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, പാലക്കാട്), സുദീപ എസ്. നായർ (ആസ്ട്രേലിയ).