ആമ്പല്ലൂർ: ദേശീയപാത കുറുമാലിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു. പറപ്പൂക്കര മുത്രത്തിക്കര സ്വദേശി കൊരട്ടിക്കാട്ടില്‍ ബാബുവാണ് (അറുമുഖൻ -55) മരിച്ചത്. ജനുവരി ഒന്നിനായിരുന്നു അപകടം.
നന്തിക്കര സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചിപ്സ് ഹട്ട് ബേക്കറി ഉടമയാണ് ബാബു. കടതുറക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
ഓട്ടോയില്‍ സഞ്ചരിച്ച ബാബുവിനും ഭാര്യ സിന്ധുവിനും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് ബാബു മരിച്ചത്. മക്കൾ: അനന്ദു, ആദർശ്.