കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ തുറക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. വലിയപറമ്പ് ചരലൊടി കാവുങ്ങൽ സൈതലവിയാണ് (52) മരിച്ചത്. വ്യാഴാഴ്ച രാത്രി 11നായിരുന്നു അപകടം.
സൈതലവി സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം മരിക്കുകയായിരുന്നു.
പിതാവ്: അബ്ദുൽ മജീദ്. മാതാവ്: പരേതയായ സുബൈദ. ഭാര്യ: റൈഹാനത്ത്. മക്കൾ: ബാസിത്ത്, ഷബാന, റിസാന, റിൻഷാദ്.
മരുമക്കൾ: സലീൽ, നജീബ്. സഹോദരങ്ങൾ: ഹനീഫ, ആയിശ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച വലിയപറമ്പ് സെൻട്രൽ ജുമാമസ്ജിദിൽ നടക്കും.