അലനല്ലൂർ: പാലക്കാട് സ്വദേശി ജിദ്ദയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ കർക്കിടാംകുന്ന് കാഞ്ഞിരംപാറയിലെ പരേതനായ ചേർക്കയിൽ ഹംസയുടെ മകൻ മുഹമ്മദ് ഫൈസലാണ് (49) മരിച്ചത്. ടർഫിൽ ഫുട്ബാൾ കളിക്കുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെയാണ് കുഴഞ്ഞുവീണത്.
ഉടൻ ജിദ്ദയിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജിദ്ദ ശാറ ഹിറയിൽ മൊബൈൽ സൂഖിൽ ജോലിചെയ്യുകയായിരുന്നു. 26 വർഷമായി പ്രവാസജീവിതം നയിക്കുന്ന മുഹമ്മദ് ഫൈസൽ എട്ടു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. പത്തു ദിവസത്തിനുശേഷം നാട്ടിലേക്ക് തിരിച്ചുവരാനിരിക്കുകയായിരുന്നു.
മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുനീറ തോട്ടാശ്ശേരി മലയിൽ (അമ്പലപ്പാറ). മക്കൾ: അഹ്മദ് അഷ്മിൽ (പ്ലസ്ടു വിദ്യാർഥി, കോട്ടക്കൽ യൂനിവേഴ്സ്), അഹ്മദ് അഹഷ് (അൽ ഫുർഖാൻ, എടത്തനാട്ടുകര), അഹ്മദ് ഐഹാൻ (അൽ മനാർ, എടത്തനാട്ടുകര), അഹ്മദ് അസ്ലാൻ.
സഹോദരങ്ങൾ: മൊയ്തീൻ, അബു (റിട്ട. പ്രധാന അധ്യാപകൻ), ഇല്യാസ്, ഷാഹുൽ ഹമീദ് (ജിദ്ദ), ആയിഷ, മറിയ, ഉമ്മുസൽമ, ആമിന, മൈമൂന.
മൃതദേഹം നാട്ടിലെത്തിക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിവരുകയാണ്.