കൊരട്ടി: ബൈക്കപകടത്തിൽപെട്ട് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കൊരട്ടി കട്ടപ്പുറം പുറത്തൂർ ജൂബിയുടെ മകൻ അലൻ (18) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ചോടെ കറുകുറ്റി ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ അലന് ഗുരുതര പരിക്കേറ്റിരുന്നു.
ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ട് കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോയി തിരിച്ചുവരുമ്പോൾ നിയന്ത്രണംതെറ്റിയ ബൈക്ക് ഡിവൈഡറിൽ തട്ടിയാണ് അപകടം. കൊരട്ടി എം.എ.എം.എച്ച്.എസ് പ്ലസ് ടു വിദ്യാർഥിയായിരുന്നു.
മാതാവ്: ജിൻസി. സഹോദരങ്ങൾ: ജെനിഫർ, അൻലിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കൊരട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.