വടക്കഞ്ചേരി: ദേശീയപാത മംഗലം പാലത്തിന് സമീപം ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു. കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം.
റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്ക് യാത്രികനായ തമിഴ്നാട് ഊട്ടി സ്വദേശി മുഹമ്മദ് ഇസ്മയിലിനും (21) പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാരായണന്റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്.
സഹോദരങ്ങൾ: കൃഷ്ണൻ, സുദേവൻ, പരേതയായ വേശു.