മഞ്ചേരി: കാരക്കുന്ന് 34ലെ റിട്ട. പൊതുമരാമത്ത് എൻജിനീയർ നെല്ലിപ്പറമ്പൻ പെട്ടിക്കൽ മുഹമ്മദ് കുട്ടി ഹാജി (75) നിര്യാതനായി. സലഫി മസ്ജിദ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകനുമായിരുന്നു.
ഭാര്യ: നഫീസ കട്ടക്കാടൻ (പത്തിരിയാൽ). അമേരിക്കയിലെ ടെക്സസ് കേന്ദ്രമായുള്ള ട്രൈലർ പെട്രോളിയം, സിൽബാങ്ക് കോം ഐ.ടി കമ്പനി എന്നിവയുടെ സ്ഥാപകനും സി.ഇ.ഒയും കാരക്കുന്നിലെ നെല്ലി ക്ലൗഡ് കിച്ചൻ ഉടമയുമായ സബീർ മുഹമ്മദ് നെല്ലി മകനാണ്.
മറ്റുമക്കൾ: സഗീർ മുഹമ്മദ് (യു.എസ്.എ), മഞ്ചേരി മെഡിക്കൽ കോളജ് മുൻ ആർ.എം.ഒയും മഞ്ചേരിയിലെ പേവിൻഡ് ഐ.ടി കമ്പനി ഉടമയുമായ ഡോ. സഹീർ മുഹമ്മദ് നെല്ലിപ്പറമ്പൻ.
മരുമക്കൾ: മാജിദ തോട്ടത്തിൽ മുണ്ടുപറമ്പ്, ഫാഹീദ ചിറ്റാനൂർ വാഴക്കാട് (ഇരുവരും ടെക്സസ്, യു.എസ്.എ), ബേബി ശബാന (കരുളായി).