മാറഞ്ചേരി: മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ ടി. അബ്ദു (79- റിട്ട: വില്ലേജ് ഓഫിസർ) നിര്യാതനായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ജില്ല, സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം, കരുണ പെയ്ൻ പാലിയേറ്റീവ് പ്രസിഡന്റ്, അബൂദബി മാറഞ്ചേരി സാധുസംരക്ഷണ സമിതി പ്രസിഡന്റ്, സി.എം. മൊയ്തുണ്ണി സ്മാരക സാംസ്കാരി വേദി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ മലയം കുളത്തേൽ ഖദീജ. മക്കൾ: ജിനീഷ്, സജ്ന, ദിൽഷ. മരുമക്കൾ: അലി നാസർ, റഫീഖ്, സമീറ. സഹോദരങ്ങൾ: തലക്കാട്ട് മുഹമ്മദ്, ഇബ്രഹിം (ചാന്ദ്നി), അലി.