പട്ടാമ്പി: പട്ടാമ്പിയിൽ വ്യാപാരി ഗുഡ്സ് ട്രെയിൻ തട്ടി മരിച്ചു. കൈപ്പുറം ആന്തൂരത്തൊടി ഹുസൈൻ (60) ആണ് മരിച്ചത്. നേരത്തെ പട്ടാമ്പി ബസ് സ്റ്റാൻഡിനു സമീപം ഇന്റർനെറ്റ് കഫെ നടത്തിയിരുന്ന ഹുസൈൻ വെസ്റ്റ് കൈപ്പുറത്തെ ഫാൻസി കടയുടമയാണ്.
വ്യാഴാഴ്ച വൈകീട്ട് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന് സമീപമായിരുന്നു അപകടം. മക്കളോടൊപ്പം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയതായിരുന്നു. ഡോക്ടറെ കണ്ട ശേഷം താൻവരാമെന്ന് പറഞ്ഞ് മക്കളെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. പിന്നീട് അപകട വിവരമാണ് അറിഞ്ഞത്.
പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം രാത്രിയോടെ ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെസ്റ്റ് കൈപ്പുറം നൂറാനിയ മഹല്ല് ഖബർസ്ഥാനിൽ മറവു ചെയ്തു.
ഭാര്യ: ജമീല. മക്കൾ : നിഷീറ, നിഷിത, നിഹാദ്, നിഹാൽ.