ചെറുതുരുത്തി: ചെറുതുരുത്തി ഗവ. എൽ.പി. സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ പൈങ്കുളംറോഡ് ഒന്നാംമൈലിന് സമീപം താമസിക്കുന്ന കുളമ്പിൽ പടിഞ്ഞാക്കര വീട്ടിൽ അലവിക്കുട്ടി (86) നിര്യാതനായി.
വള്ളത്തോൾ നഗർ പഞ്ചായത്ത് മുൻ മെംബർ, ചെറുതുരുത്തി യത്തീംഖാന സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മെഹറുന്നിസ. മക്കൾ: ഹസീന, ഷാനിത, ഷെബീന. മരുമക്കൾ: ഷംസുദ്ദീൻ, ഹാരിസ്, അബുബക്കർ.