കോഡൂർ: ചോലക്കൽ സ്വദേശി പറവത്ത് അബ്ദുൽ റസാഖിന്റെ മകൻ ജാബിർ (51) നിര്യാതനായി.
ജീവകാരുണ്യ പ്രവർത്തകനും മലപ്പുറം സോക്കർ ക്ലബ്, വ്യാപാരി വ്യവസായി മുനിസിപ്പൽ കമ്മിറ്റി എന്നിവയുടെ ഭാരവാഹിയും സോക്കർ ഫെസ്റ്റ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു.
മാതാവ്: മറിയുമ്മ. ഭാര്യ: ഷിജി (വളാഞ്ചേരി). മക്കൾ: ജാഷിഫ, അഫ്ഷിൻ അഹമ്മദ്. മരുമകൻ: ഹമീദ് അനസ് (കോഴിക്കോട്). സഹോദരൻ: ഫാസിൽ മാസ്റ്റർ (എ.എം.എൽ.പി സ്കൂൾ ഒറ്റത്തറ).